- namediaonline
ഒടുവില്‍ ഇന്ത്യ കാത്തിരുന്ന ആ വില്ലാളി വീരനെത്തി!!, റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യ കാത്തിരുന്ന ആ വില്ലാളി വീരന് എത്തി. യുദ്ധമേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ കരുത്തു നല്കുന്ന റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. രണ്ട് റഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമുപരിധിയില് എത്തിയത്. സമുദ്രാതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. ഫ്രഞ്ച് കമ്ബനിയായ ഡാസോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് ഓഗസ്റ്റ് രണ്ടാം പകുതിയോടെ വിമാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കും.
ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം.
റാഫേല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്.9.3 ടണ്‍ ആയുധങ്ങള്‍ റാഫേല്‍ വിമാനങ്ങള്‍ക്ക് വഹിക്കാനാകും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ സജ്ജമാക്കാം. 3,700 കിലോ മീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. മണിക്കൂറില്‍ 2,222 കിലോ മീറ്ററില്‍ കുതിക്കാം.
60,000 അടി ഉയരം താണ്ടാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും.ഫ്രാന്‍സില്‍ നിന്ന് തിങ്കളാഴ്ച ടേക്ക് ഓഫ് ചെയ്ത അഞ്ചു വിമാനങ്ങള്‍ 7,000 കിലോ മീറ്റര്‍ പിന്നിട്ടാണ് ഇന്ത്യയിലേക്കെത്തിയത്. കനത്ത സുരക്ഷാവലയത്തിലാണ് അംബാല വ്യോമത്താവളം. വ്യോമത്താവളം ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടത്തോടെ രാജ്യം കാത്തിരിപ്പിലാണ്.
2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന് യുദ്ധ വിമാനങ്ങള്‍ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും വാങ്ങുന്നത്.30,000 അടി ഉയരത്തില്‍ നിന്നുമാണ് ഇന്ത്യന്‍ വ്യോമസേന ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ജെറ്റുകള്‍ക്ക് ഇന്ധനം നിറച്ചതിന് വ്യോമസേന ഫ്രഞ്ച് വ്യോമസേനയ്ക്ക് നന്ദി പറഞ്ഞു.
എല്ലാ പൈലറ്റുമാര്‍ക്കും വിമാനത്തില്‍ പരിശീലനം നല്‍കിയിരിക്കുന്നത് ഫ്രഞ്ച് ഡസ്സോള്‍ട്ട് ഏവിയേഷന്‍ കമ്ബനിയാണ്. അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് മിഡ് ഫ്ലൈറ്റില്‍ ഇന്ധനം നിറയ്ക്കുന്നത്. അഞ്ചു യുദ്ധവിമാനങ്ങള്ക്കുമുള്ള ഇന്ധനം നിറച്ച ഫ്രഞ്ച് എയര്‍ഫോഴ്സിന്റെ ടാങ്കര്‍ വിമാനം റാഫേലുകളെ അനുഗമിക്കുന്നുണ്ട്. ഫ്രാന്‍സിലെ ബോര്‍ഡോക്സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ ഇന്നലെയാണ് പുറപ്പെട്ടത്. രാത്രി യു.എ.ഇയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ ലാന്‍ഡ് ചെയ്ത വിമാനങ്ങള്‍, സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് അംബാല എയര്‍ ബേസ് ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചത്.

7000 കിലോമീറ്ററോളം താണ്ടിയാണ് അവ എത്തുന്നത്. ഒരു സീറ്റും രണ്ട് സീറ്റുകളും ഉള്ള വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സംഘത്തില്‍ അവ രണ്ടുമുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വൈമാനികരാണ് വിമാനങ്ങള്‍ പറത്തുന്നത്.