• namediaonline

ഓണ്‍ലൈന്‍ ചൂതാട്ടം; തമിഴ്​നാട്ടില്‍ രണ്ടു വര്‍ഷം തടവ്​, 10,000 രൂപ പിഴ


​െചന്നൈ: നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്​ത്​ കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത്​ തുടരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തി​െനതിരെ നടപടി കടുപ്പിച്ച്‌​ തമിഴ്​നാട്​. റമ്മി, പോക്കര്‍ തുടങ്ങി പല പേരുകളില്‍ വ്യാപകമായ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും നല്‍കാന്‍ തമിഴ്​നാട്​ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്​ച ചേര്‍ന്ന തമിഴ്​നാട്​ നിയമസഭയാണ്​ നിയമത്തിന്​ അംഗീകാരം നല്‍കിയത്​.

കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വഴിയോ സംസ്​ഥാനത്ത്​ ആരും ഇത്തരം കളികളിലേര്‍പെടരുതെന്ന്​ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കളിക്ക്​ അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനല്‍ കുറ്റമാണ്​. കളി മാത്രമല്ല, മറ്റു തരത്തില്‍ ഇവയില്‍ ഏര്‍പെട്ടാലും ശിക്ഷിക്കപ്പെടും.

പിടിക്കപ്പെടുന്നത്​ കമ്ബനിയാണെങ്കില്‍ ആ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഉദ്യോഗസ്​ഥരും കുടുങ്ങും. ലോട്ടറി ഓണ്‍ലൈന്‍ ചൂതാട്ടത്തി​െന്‍റ പരിധിയില്‍ വരില്ലെന്ന്​ അധികൃതര്‍ അറിയിച്ചു.


പണത്തിനും അല്ലാതെയും വ്യാപകമായ ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ കൗമാരക്കാരെ പ്രത്യേകിച്ച്‌​ ഇവക്ക്​ അടിമകളാക്കി മാറ്റുന്നതായി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ്​ വ്യക്​തമാക്കുന്നു. നിരപരാധികള്‍ ഇവയുടെ പേരില്‍ വഞ്ചിക്കപ്പെടുകയാണ്​. പണം വ്യാപകമായി നഷ്​ടപ്പെടുന്നത്​ തുടര്‍ക്കഥയാകുന്നതിനാല്‍ നിരോധിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

തമിഴ്​നാട്ടില്‍ കഴിഞ്ഞ നവംബറില്‍ ഓര്‍ഡിനന്‍സായി ഇറങ്ങിയ നിയന്ത്രണമാണ്​ ഇതോടെ നിര്‍ദിഷ്​ട മാറ്റങ്ങളോടെ നിയമമാകുന്നത്​.

8 views0 comments
Facebook.png
Instagram.png
Whatsapp.png
Youtube.png