Search
  • namediaonline

കളങ്കമില്ലാത്തൊരീ ധീരരുടെ കൈകളില്‍ കേരളമെത്രയോ സുരക്ഷിതം: ഹൈക്കോടതി ജഡ്ജിയുടെ കുറിപ്പ് വൈറല്‍.


കൊച്ചി : രാജമല,​ കരിപ്പൂര്‍ ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഓടിയെത്തിയവരെ പ്രകീര്‍ത്തിച്ച്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എഴുതിയ വരികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.


ദൈവങ്ങള്‍ കടന്നുവരുംബോള്‍ എന്ന പേരില്‍ ഇംഗ്ളീഷില്‍ കുറിച്ചിട്ട കവിത വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളുമായി മാറിക്കഴിഞ്ഞു.


പേരും പെരുമയും കൊതിക്കാതെ,​ കാമറ വെളിച്ചങ്ങള്‍ തേടാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയ സാധാരണക്കാരുടെ കൈകളില്‍ കേരളം സുരക്ഷിതമാണെന്ന് കുറിപ്പില്‍ പറയുന്നു.


* ജഡ്ജിയുടെ കുറിപ്പില്‍ നിന്ന് :


ദൈവങ്ങള്‍ ഇന്നലെ മണ്ണിലേക്കിറങ്ങി വന്നു.

മണ്ണടിഞ്ഞുവീണ രാജമലയിലും

വിമാനം ഇടിച്ചുതകര്‍ന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിലും

എണ്ണമറ്റ ദൈവങ്ങളെ നാം കണ്ടു

സാധാരണക്കാരാണ് അവര്‍.


പേരും പെരുമയും താത്പര്യമില്ലാത്തവര്‍

കാമറകളുടെ വെളിച്ചം തേടാത്തവര്‍

കൊവിഡിനെപ്പോലും മറന്നോടിയെത്തി

വേദനിക്കുന്നവര്‍ക്ക് രക്ഷയായി.


രക്തംപുരണ്ട വേഷങ്ങളില്‍

ഒടുവിലത്തെ ഇരയെയും

രക്ഷിക്കാനോടി നടന്നവര്‍

പല മതമാണ് അവര്‍ക്കെങ്കിലും വിശ്വാസം

അതുല്യമാം ആ മഹാശക്തിയെ

സ്വാര്‍ത്ഥമോഹങ്ങളും ഭയവുമില്ലാതെ

ഓടിയെത്തിയ സോദരര്‍


അവരാണ് യഥാര്‍ത്ഥ ദൈവങ്ങള്‍


കളങ്കമില്ലാത്തൊരീ ധീരരുടെ കൈകളില്‍

കേരളമെത്രയോ സുരക്ഷിതം


അത്ഭുതം കൂറേണ്ട, കേരളം

ദൈവങ്ങളുടെ സ്വന്തം നാടുതന്നെ.



97 views

© 2023 by NA Media. Proudly created with Align Designers.