Search
  • namediaonline

'ബി.ജെ.പി അംഗീകരിച്ചാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്' - ഡി.കെ ശിവകുമാര്‍


ബംഗളൂരു: കര്‍ണാടകയിലെ പാഠപുസ്​തകങ്ങളില്‍ നിന്നും ടിപ്പു സുല്‍ത്താനെയും മുഹമ്മദ്​ നബിയെയും യേശുക്രിസ്​തുവിനെയും ഒഴിവാക്കിയതില്‍ പ്രതി​ഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.


''ബി.ജെ.പി സര്‍ക്കാര്‍ എല്ലാം രാഷ്​ട്രീയമാക്കുകയാണ്​. അവര്‍ക്ക്​ വ്യക്തിഗത അജണ്ടക്കൊപ്പം ചരിത്രപരമായ അജണ്ടയുമുണ്ട്​്​. ഇത്​ അംഗീകരിക്കാനാകില്ല. അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പുവും ഹൈദരാലിയും മുഹമ്മദ്​ നബിയുമെല്ലാം ചരിത്രമാണ്​. ജോയിന്‍റ്​ കമ്മിറ്റി സെഷനില്‍ പ​െങ്കടുത്ത്​ ഇന്ത്യയുടെ പ്രസിഡന്‍റ്​ തന്നെ ടിപ്പുവിനെ സ്​തുതിച്ചിട്ടുണ്ട്​. ടിപ്പു ജയന്തി ആഘോഷിക്കുന്നതും ആഘോഷിക്കാതിരിക്കുന്നതും വേറെ കാര്യമാണ്​.


ചരിത്രം ചരിത്രമാണ്​. പാഠപുസ്​തക ഡ്രാഫ്​റ്റ്​ കമ്മിറ്റി കരിക്കുലം മാറ്റാന്‍ ശ്രമിക്കുകയാണ്​. ഇത്​ ശരിയല്ല. നമുക്ക്​ ചരിത്രത്തെ മാറ്റാനാകില്ല'' - ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.


കോവിഡി​​െന്‍റ പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതി​​െന്‍റ പേരിലാണ്​ പാഠപുസ്തകങ്ങളില്‍നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കര്‍ണാടക സര്‍ക്കാര്‍ 'വെട്ടിമാറ്റി'യത്​. പ്രവാചകന്‍ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച്‌ വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ബംഗളൂരു ആര്‍ച്ച്‌​ ബിഷപ്പ്​ റവ: പീറ്റര്‍ മക്കാഡോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.



2015ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങിയതിനെതിരെ സംഘ്​പരിവാര്‍ രംഗത്തെത്തിയിരുന്നു. യെദ്യൂരപ്പ അധികാരമേറ്റതിന്​ പിന്നാലെ ഇത്​ റദ്ദാക്കിയിരുന്നു. ഡി.കെ ശിവ​കുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ്​ നേതാക്കള്‍ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പ​െങ്കടുക്കുകയും ടിപ്പുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്​തിരുന്നു.

25 views

© 2023 by NA Media. Proudly created with Align Designers.