• namediaonline

സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ തമിഴ്നാട്


കായിക മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള അനുവാദം നല്‍കി തമിഴ്നാട്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യതയുണ്ട്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടക്കുക.ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നത് ഫെബ്രുവരി അഞ്ചിനും 13 നുമാണ്.


ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളുടെ സമയത്ത് പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. ഇതോടെ സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ നിലവില്‍ വൈസ് ക്യാപ്റ്റന്‍ റോളിലേക്ക് മാറി.


ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസര്‍ ടി നടരാജന് തന്റെ സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല. ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. ടീമിലെ പുതുമുഖം അക്സര്‍ പട്ടേലാണ് .ഇംഗ്ലണ്ട് ടീമിലെ ശ്രീലങ്കന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരും ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.

കുഞ്ഞിന്‍്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേണ്‍സും ടീമില്‍ തിരികെ എത്തി.

0 views0 comments
Facebook.png
Instagram.png
Whatsapp.png
Youtube.png