- namediaonline
വിമാനം പതിച്ചത് 50 അടിയോളം താഴ്ചയിലേക്ക് : പൈലറ്റ് അടക്കം നാല് പേർ മരിച്ചു.

കരിപ്പൂര്‍ : ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് അടക്കം നാല് പേര് മരിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. 50 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചിരിക്കുന്നത്. വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിലാണ്.
അപകടം നടന്ന ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 24 ആംബുലന്‍സുകള്‍ രംഗത്തുണ്ട്. മഴമൂലം രക്ഷാപ്രവര്‍ത്തനത്തിന് നേടിയ തടസ്സം നേരിടുന്നുണ്ട്.
പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മൂന്നു പേര് മരണമടഞ്ഞുവെന്ന് വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ അറിയിക്കുന്നു.

11 views0 comments