Search
  • namediaonline

രാമനെന്നാൽ നീതിയാണ്, അത് അനീതിയിൽ പ്രകടമാവില്ല. രാമക്ഷേത്ര വിഷയത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ


രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.


ബി.ജെ.പിയുടെ മുതലെടുപ്പ് രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാമനെന്നാൽ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ:

മര്യാദ പുരുഷോത്തമൻ ഭഗവാൻ ശ്രീരാമൻ സകല മാനുഷിക മൂല്യങ്ങളുടെയും പ്രതിരൂപമാണ്. നമ്മുടെ ഹൃദയങ്ങളിൽ ഉൾച്ചേർന്നിട്ടുള്ള മാനവികതയാണ്. രാമനെന്നാൽ സ്‌നേഹമാണ്, അത് വെറുപ്പിൽ പ്രകടമാവില്ല. രാമനെന്നാൽ കാരുണ്യമാണ്, അത് ക്രൂരതയിൽ പ്രകടമാവില്ല. രാമനെന്നാൽ നീതിയാണ്, അത് അനീതിയിൽ പ്രകടമാവില്ല.


13 views

© 2023 by NA Media. Proudly created with Align Designers.