- namediaonline
മൂന്നാറിൽ 80 പേര് താമസിക്കുന്ന ലയത്തിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു: സ്ഥിതി അതീവ ഗുരുതരം

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ മണ്ണിനടിയില്പെട്ടെന്നാണു റിപ്പോര്‍ട്ട്. 80 പേര് താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്.
എന്നാല്‍ ഇവിടെ എത്ര പേര് താമസിക്കുന്നുണ്ടായിരുന്നുവെന്നും എത്ര പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മറ്റിയെന്നും വ്യക്തമല്ല. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്.
പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍നിന്നും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

18 views0 comments