- namediaonline
കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
കോഴിക്കോട്: കരിപ്പൂരിലുണ്ടായ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് ജില്ലയിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിവരം.
പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരും, ഒരു കുമ്പള സീതാംഗോളി സ്വദേശിയും, മറ്റൊരാൾ തായന്നൂർ സ്വദേശിയുമാണ്.
അബ്ദുൽ റഫീക്ക് (39), ആയിഷത്ത് സലീന റഫീഖ്(35 ), അബ്ദുല്ല ശിഹറാൻ (4), അബ്ദുല്ല റിഹാൻ(10) എന്നിവരാണ് കുണിയ സ്വദേശികൾ,
മുഹമ്മദ് ഹനസ് (31) സീതാംഗോളി സ്വദേശിയാണ്. തായന്നൂർ സ്വദേശി രഞ്ജിത്ത് പി (35) എന്നിവരാണ് കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിമാന യാത്രക്കാരെന്നാണു പ്രാഥമിക വിവരം.
രജ്ഞിത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ല, മറ്റുള്ളവർ നിസാര പരിക്കുകളോടെ സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
31 views0 comments