Search
  • namediaonline

കോവിഡ് അണ്‍ലോക്ക് 3 : രാജ്യത്തെ സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വ്വീസും ഉടനില്ല


ഡല്‍ഹി: കോവിഡ് അണ്‍ലോക്ക് -3 ന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. മെട്രോ സര്‍വീസുകളും ഉടന്‍ ആരംഭിച്ചേക്കില്ല. ഇന്‍ഡോര്‍ നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവയും തുറന്നേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് കൊടുക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാനും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും അനുമതി നല്കുമെന്നുമായിരുന്നു സൂചന.


എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, പുതിയ ഇളവുകള്‍ വരുന്നതോടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള മേഖലകളില്‍ സാധാരണ ജനജീവിതമായിരിക്കും ഉണ്ടാവുക.


എന്നാല്‍ ഈ ഇടങ്ങളില്‍ ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കും. അതേസമയം, കോവിദഃ വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എന്തൊക്കെ ഇളവുകള്‍ അനുവദിക്കും എന്നതില്‍ തീരുമാനമുണ്ടാകും.

മിക്ക സംസ്ഥാനങ്ങളും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നവരാണ്.

0 views

© 2023 by NA Media. Proudly created with Align Designers.