Search
  • namediaonline

ഉദ്ഘാടനത്തിനൊരുങ്ങി മലയോര ഹൈവേ


കാസര്‍കോട്: www.namediaonline.com 04.08.2020

മലയോരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന മലയോര ഹൈവേ നിര്‍മ്മാണം ജില്ലയില്‍ പുരോഗതിയില്‍. ജില്ലയിലെ നന്ദാരപ്പദവില്‍ നിന്നാരംഭിക്കുന്ന മലയോര ഹൈവെയുടെ ആദ്യ റീച്ചായ നന്ദാരപ്പദവ് - ചേവാര്‍ റീച്ച് ആഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാകും.


23 കിലോമീറ്റര്‍ നീളമുള്ള റീച്ച് 5467 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. കോവിഡ് മൂലം രണ്ട് മാസത്തോളം നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയെങ്കിലും നിര്‍മ്മാണം പുനരാംരംഭിച്ചപ്പോള്‍ പ്രവൃത്തികള്‍ അതിവേഗം മുന്നേറുന്നു. ജില്ലയിലൂടെ കടന്ന് പോകുന്ന 127.805 കിലോമീറ്റര്‍ മലയോര ഹൈവേ നാല് റീച്ചുകളായാണ് പൂര്‍ത്തീകരിക്കുന്നത്.


12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ഹൈവേയില്‍ ഏഴ് മീറ്റര്‍ ടാറിങ്ങും ഇരു വശങ്ങളിലുമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും ബാക്കിഭാഗം ഓടയും  നിര്‍മ്മിക്കും.



ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ പാലങ്ങളും കലുങ്കുകളും ഡിവൈഡറുകളും നിര്‍മ്മിക്കുന്നു.നന്ദാരപ്പദവില്‍നിന്ന് സുങ്കതകട്ട, മീയപദവ്‌, പൈവളിഗെ, ചേവാര്‍, അംഗടിമൊഗര്‍, ഇടിയടുക്ക, ബദിയടുക്ക, മുള്ളേരിയ, പടിയത്തടുക്ക, അത്തനാടി, എടപ്പറമ്പ, പാണ്ടി, പള്ളഞ്ചി, ശങ്കരമ്പാടി, പടുപ്പ്, ബന്തടുക്ക, മാനടുക്കം, കോളിച്ചാല്‍, പതിനെട്ടാംമൈല്‍,  ചുള്ളി, വള്ളിക്കടവ്, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലൂടെ ചെറുപുഴയിലെത്തുന്നതാണ് ജില്ലയില്‍ മലയോര ഹൈവേ. കിഫ്ബി വഴിയാണ് പദ്ധതികള്‍ക്കായുള്ള പണം ലഭ്യമാക്കുന്നത്

54 views

Recent Posts

See All

കാസർഗോഡ്‌ ജില്ലയിൽ നിന്നുള്ള 6 യാത്രക്കാർ‌ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കോഴിക്കോട്‌: കരിപ്പൂരിലുണ്ടായ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ്‌ ജില്ലയിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിവരം. പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു

© 2023 by NA Media. Proudly created with Align Designers.