Search
  • namediaonline

ആന്റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കുമ്പള സ്വദേശി മരിച്ചു


കുമ്പള (കാസര്‍കോട്​): കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുമ്പള


സ്വദേശി മരിച്ചു. ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാന്‍ (70) ആണ് മരിച്ചത്. കോവിഡ് ബാധയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മരണം.


കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച നടത്തിയ ആന്‍റിബോഡി ടെസ്​റ്റില്‍ കോവിഡ് സ്​ഥിരീകരിച്ചിരുന്നു.



തുടര്‍ന്ന് ശനിയാഴ്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കോവിഡ് തന്നെയാണോ എന്ന് സ്​ഥിരീകരിക്കാന്‍ ആന്‍റിജെന്‍ ടെസ്​റ്റ്​ നടത്തും.

9 views

Recent Posts

See All

കാസർഗോഡ്‌ ജില്ലയിൽ നിന്നുള്ള 6 യാത്രക്കാർ‌ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കോഴിക്കോട്‌: കരിപ്പൂരിലുണ്ടായ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ്‌ ജില്ലയിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിവരം. പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു

© 2023 by NA Media. Proudly created with Align Designers.