Search
  • namediaonline

അയോധ്യ ട്രസ്റ്റ് അവരുടെ ജോലി ചെയ്യട്ടെ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് സി.പി.എം


രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. അയോധ്യ ട്രസ്റ്റ് അവരുടെ ജോലി ചെയ്യട്ടെ എന്നാണ് സി.പി.എം വ്യക്തമാക്കിയത്. ക്ഷേത്ര നിർമ്മാണം ബി.ജെ.പി പരിപാടിയാക്കി മാറ്റരുതെന്ന കോൺഗ്രസ് നിലപാടിനെതിരെ ഉറഞ്ഞുതുള്ളിയ സി.പി.എം സൈബർ പോരാളികൾ സ്വന്തം പാർട്ടിയുടെ നിലപാട് നോക്കാൻ മറന്നു പോവുകയായിരുന്നു.


പ്രധാനമന്ത്രി വരെ പങ്കെടുക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ പങ്കാളിത്തത്തോടു കൂടി അയോധ്യയിൽ ഭൂമി പൂജ നടത്താനുള്ള യു.പി ഭരണകൂടത്തിന്റെ നടപടി സുപ്രീം കോടതി വിധിക്കും ഇന്ത്യൻ ഭരണഘടനാ തത്വങ്ങളുടെ അന്തസത്തക്കും എതിരാണെന്നും ക്ഷേത്ര നിർമ്മാണത്തിന് ഏൽപിച്ച ട്രസ്റ്റ് അതു ചെയ്യട്ടെ എന്നുമാണ് സി.പി.എം പറയുന്നത്. ഇതേ കാര്യം കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചതാണ് വിവാദമാക്കിയത്.


ആഗസ്ത് മൂന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നിലപാട് സി.പി.എം വ്യക്തമാക്കുന്നത്.

കോടതി വിധിയിലൂടെയോ ഇരു കക്ഷികൾക്കും സ്വീകാര്യമായ കരാറിലൂടെയോ വേണം ഈ പ്രശ്‌നത്തിന് പരിഹാരം എന്ന എക്കാലത്തെയും നിലപാടിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിലുള്ള കോടതി വിധി അംഗീകരിക്കുന്നതായും ക്ഷേത്ര നിർമാണം ട്രസ്റ്റ് ആണ് നടത്തേണ്ടത് അത് അവർ നടത്തിക്കൊള്ളട്ടെ എന്നും പത്രക്കുറിപ്പിൽ പറയുന്നു.

15 views

© 2023 by NA Media. Proudly created with Align Designers.